ഓട്ടിസമുള്ള കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമാക്കി ‘കേഡര്‍’ എന്ന സ്ഥാപനം…

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിങ്, മൈക്കലാഞ്ചലോ, ഐസക് ന്യൂട്ടണ്‍… ലോക പ്രശസ്തരായ ഇവരെല്ലാം തമ്മില്‍ ഒരു സാമ്യമുണ്ടായിരുന്നു.സ്വന്തം മേഖലയില്‍ അഗ്രഗണ്യരായ ഇവരെല്ലാം ഓട്ടിസം എന്ന അവസ്ഥയുള്ളവരായിരുന്നു. പറന്നുയര്‍ന്ന ഈ ബലൂണുകള്‍ ഒരു സന്ദേശമാണ്. പരിമിതികളില്‍ തളയ്ക്കപ്പെടാതെ പറന്നുയര്‍ന്ന് ആകാശം കീഴടക്കാം എന്നുള്ള സന്ദേശം.

ഓട്ടിസം എന്നുള്ളത് ഒരു വൈകല്യമല്ല മറിച്ച് വ്യത്യസ്ത കഴിവുകളുള്ള കുട്ടികളാണവര്‍. ഈ ആശയം ഉയര്‍ത്തിയാണ് ലോക ഓട്ടിസം ദിനാചരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അതര്‍ ഡിസബിലിറ്റിസ് റിഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു.

ഓട്ടിസമുള്ള കുട്ടികളുടെ വിദ്യാഭ്യാസവും പുനരധിവാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കേഡര്‍. സ്ഥാപനത്തിലെ കുട്ടികളും മാതാപിതാക്കളും അധ്യാപകരും വാക്കത്തോണില്‍ പങ്കെടുത്തു. തിരുവനന്തപുരം ശാസ്തമംഗലത്ത് നിന്നാരംഭിച്ച വാക്കത്തോണ്‍ വഴുതക്കാടുള്ള ആര്‍ട്ടിസം സ്റ്റുഡിയോയില്‍ സമാപിച്ചു.

തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുനരധിവാസത്തിനുമായി നിരവധി പദ്ധതികള്‍ സ്ഥാപനം വിഭാവനം ചെയ്യുന്നുണ്ട്. ഓണററി ഡയറക്ടര്‍ G വിജയരാഘവന്‍, മാലിനി തുടങ്ങിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like