‘ഇന്ന് ഓട്ടിസം ബോധവത്കരണ ദിനം.. ഇതിനുമപ്പുറം ഇനി എന്താണ് വേണ്ടത്?.ഓട്ടിസം ഓമനത്തമാകുന്ന നിമിഷങ്ങള്‍…’; ഗോപിനാഥ് മുതുകാട്

ഓട്ടിസം ബോധവത്കരണ ദിനത്തില്‍ മനോഹരമായ വീഡിയോ പങ്കുവച്ച് ഗോപിനാഥ് മുതുകാട്. തന്റെ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായ ഓട്ടിസം ബാധിച്ച കുട്ടികളുടെ മനോഹരമായ ഗാനം അവരോടൊപ്പം ഇരുന്ന് കേള്‍ക്കുന്ന വീഡിയോ ആണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘ഇന്ന് ഓട്ടിസം ബോധവത്കരണ ദിനം.. ഇതിനുമപ്പുറം ഇനി എന്താണ് വേണ്ടത്?. സ്‌നേഹാനുഭൂതിയുടെ പാരമ്യത. ഓട്ടിസം ഓമനത്തമാകുന്ന നിമിഷങ്ങള്‍…’ എന്ന തലകെട്ടോടു കൂടിയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ലോകമെമ്പാടും അറിയപ്പെടുന്ന മജീഷ്യനായ ഗോപിനാഥ് മുതുകാട് തന്റെ ജാലവിദ്യ പ്രകടനങ്ങളില്‍ നിന്നും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വകലാശാല സ്ഥാപിക്കണം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി വിരമിക്കുകയായിരുന്നു.

‘എന്ററെ വലിയ സ്വപ്നം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വകലാശാല സ്ഥാപിക്കണം എന്നാണ്. അവര്‍ക്ക് വേണ്ടി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്‌കില്‍ സെന്റര്‍ ഒക്കെയാണ് തന്റെ സ്വപ്നമെന്നുമായിരുന്നു അദ്ദേഹത്തിന്‍രെ വാക്കുകള്‍. മാജിക് ഷോയേക്കാള്‍ ജീവിതത്തിന് അര്‍ത്ഥം തോന്നുന്നത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ജീവിക്കുമ്പോഴാണ്. കേരളത്തില്‍ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. 100 ഓളം പേരാണ് ഇവിടെയുള്ളത്. സ്വപ്നം കാണാന്‍ പറ്റാത്ത അവര്‍ക്ക് വേണ്ടി നമ്മള്‍ സ്വപ്നം കാണണം എന്നാണ് മുതുകാട് പറഞ്ഞത്

ഒരു മാന്ത്രികനപ്പുറത്തേക്ക് കേരളത്തിലെ സാംസ്‌കാരിക നായകന്‍ എന്ന നിലയിലോക്കാണ് ഗോപിനാഥ് മുതുകാട് എന്ന വ്യക്തി എത്തുന്നത്. 45 വര്‍ഷമായി പ്രഫഷണല്‍ മാജിക്ക രംഗത്ത് തന്റെ തായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് മുതുകാട്. വ്യത്യസ്ത മാജിക്കല്‍ പ്രോഗ്രാമുകളുമായി ചാനലുകളില്‍ അവതാരകനായിട്ടുണ്ട്. മാജികുകളെ കൂടാതെയുള്ള മറ്റു പരിപാടികളുടെ അവതാരകനായും മജീഷ്യന്‍ മുതുകാട് പ്രത്യക്ഷപ്പെടുന്നുണ്ട്. കൈരളി ചാനലില്‍ കുട്ടികളുമായിയുള്ള ടോക് ഷോ നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News