യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായാണ് കെ റെയിലിനെതിരെ സമരം നടത്തുന്നത്; എളമരം കരീം

യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായാണ് കെ റെയിലിനെതിരെയുള്ള സമരം നടത്തുന്നതെന്ന് എളമരം കരീം. കേരളത്തിലെ വികസന പദ്ധതികളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് സംസ്ഥാനത്ത് ബിജെപിക്കും യുഡിഎഫിനും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നാല് മാധ്യമങ്ങളുടെ പിന്തുണയുണ്ടും ഇതിനുണ്ട്, ഈ മാധ്യമങ്ങള്‍ ഇല്ലെങ്കില്‍ സമരം മുന്നോട്ട് കൊണ്ടുപോകാനാവില്ലായിരുന്നു.

ഒരാളെ മുപ്പതാളായി കാണിക്കുന്ന ടെക്നിക് മാധ്യമങ്ങളുടെ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടം വാങ്ങി പുട്ടും കടലയും അടിക്കാതിരുന്നാല്‍ മതി, കടം വാങ്ങി വികസന പദ്ധതി നടപ്പാക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News