എൽഡിഎഫ്‌ സർക്കാർ രണ്ടാംവർഷത്തിലേക്ക് ; സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് കണ്ണൂരിൽ

കൊവിഡ് മഹാമാരിയും തരണം ചെയ്‌ത്‌ നാടിന്റെ പുരോഗതിക്ക് ഗതിവേഗമേകി എൽഡിഎഫ്‌ സർക്കാർ രണ്ടാംവർഷത്തിലേക്ക്.വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി നിർവഹിക്കും.

വാർഷികത്തോടനുബന്ധിച്ച്‌ നൂറുദിന പരിപാടിയിൽ 17,184 കോടി രൂപയുടെ 1557 പദ്ധതി നാടിന്‌ സമർപ്പിക്കും.പശ്ചാത്തല സൗകര്യ വികസനത്തിൽ സംസ്ഥാനത്ത്‌ വൻ കുതിച്ചുചാട്ടമാണ്‌.

കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിക്കായി ഭൂമി ഏറ്റെടുപ്പ്‌ പൂർത്തീകരിക്കുന്നു. കൊല്ലം–കോട്ടപ്പുറം ദേശീയ ജലപാതയിൽ 168 കിലോമീറ്റർ പൂർത്തിയായി.ദേശീയപാതാ വികസനത്തിന്‌ 988 ഹെക്ടർ ഏറ്റെടുത്തു.

ഗെയിൽ പൈപ്പ്‌ലൈൻ രണ്ടാംഘട്ടം 514 കിലോമീറ്റർ പൂർത്തിയാക്കി. കൂടംകുളം–കൊച്ചി വൈദ്യുതി ഇടനാഴി യാഥാർഥ്യമാക്കി. ശേഷി 3116 മെഗാവാട്ടായി. കൊച്ചി മെട്രോ വിപുലീകരണത്തിന്‌ 80 ശതമാനം ഭൂമി ഏറ്റെടുത്തു.

കൊച്ചി വാട്ടർമെട്രോ മൂന്നു ടെർമിനലും പൂർത്തിയായി. ലൈഫിൽ 2,79,131 വീടായി. രണ്ടാംഘട്ടത്തിൽ അഞ്ചുലക്ഷം വീട്‌ ലക്ഷ്യം.നൂറുദിന പരിപാടിയിൽ 20,000 വീടും മൂന്ന്‌ ഭവനസമുച്ചയവും പൂർത്തിയാക്കും.

പുനർഗേഹം പദ്ധതിയിൽ 1109 മത്സ്യത്തൊഴിലാളിക്ക്‌ വീടും 276 പേർക്ക്‌ ഫ്ലാറ്റും‌ കൈമാറി.600 സർക്കാർ സേവനം ഓൺലൈനിലായി. അരലക്ഷം പട്ടയം നൽകി. കെ ഫോൺ പൂർത്തിയാകുന്നു.

പാലുൽപ്പാദനം സ്വയം പര്യാപ്‌തതയിലേക്ക്‌. 16 ഇനം പച്ചക്കറിക്ക്‌ തറവിലയായി. 35.64 ലക്ഷം ഗാർഹിക കുടിവെള്ള കണക്‌ഷൻ നൽകുന്നു. 60 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ. 600 കുടുംബാരോഗ്യ കേന്ദ്രമായി.‌ താലുക്ക്‌ ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി സൗകര്യമൊരുക്കി.

കൊവിഡുകാലത്തും പഠിപ്പ്‌ മുടങ്ങിയില്ല. പുസ്‌തകവും യൂണിഫോമും കൃത്യമായി‌ ലഭ്യമാക്കി. സ്‌കൂളുകളിൽ 5000 കോടിയുടെ നിർമാണം. പൊതുവിദ്യാലയങ്ങളിൽ 9,34,000 കുട്ടികൾ അധികമെത്തി.

21 പൊതുമേഖലാ സ്ഥാപനം ലാഭത്തിലായി. കെ–സ്വിഫ്‌റ്റിലൂടെ വ്യവസായത്തിന്‌ 30 ദിവസത്തിനകം അനുമതി. പിഎസ്‌സിവഴി കഴിഞ്ഞവർഷം 20,484 നിയമന ശുപാർശ. ക്രമസമാധാനത്തിലും ‌ മുൻനിരയിലേക്ക്‌ കേരളമെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here