മണ്ണെണ്ണയ്ക്കും വില കൂട്ടി കേന്ദ്രം; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലേയ്ക്ക് : കടുത്ത പ്രതിഷേധം ഉയർത്തി മന്ത്രി ജി.ആർ അനിൽ

സംസ്ഥാനത്ത് മത്സ്യ വില ഉയരാൻ പോകുന്നു. മണ്ണെണ്ണ വില ഒറ്റയടിക്ക് കേന്ദ്ര സർക്കാർ 23 രൂപ വർദ്ധിപ്പിച്ചതോടെ കടലോരത്തെ മൽസ്യതൊഴിലാളികളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി .

പൊതുവിപണിയിലെ മണ്ണെണ്ണ നിരക്ക് 124 രൂപയായി .പെട്രോളിനേക്കാൾ വില ഇതോടെ മണ്ണെണ്ണക്ക് നൽകണം. സംസ്ഥാന സർക്കാർ സബ്സിഡി നിരക്കിൽ എത്ര മണ്ണെണ്ണ കൊടുത്താലും ഇനി പ്രതിന്ധി മാറില്ല.

32000 പരമ്പരാഗത യാനങ്ങളേയും ,6500 ബോട്ടുകളെയും ആശ്രയിച്ച് ജീവിക്കുന്ന 12 ലക്ഷത്തിലധികം മൽസ്യതൊഴിലാളികളെ ആണ് മണ്ണെണ്ണ വില വർദ്ധനവ് ബാധിക്കുക .

മണ്ണെണ്ണ വില വര്‍ധനവില്‍ മന്ത്രി ജി. ആർ അനിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.കേന്ദ്ര നയം മൂലം കേരളത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഈ നയം കേന്ദ്രം തിരുത്തണം.ക്രൂരമായ നിലപാടാണിതെന്നും മന്ത്രി പ്രതികരിച്ചു.

മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദാരുണമാകും.ഫെബ്രുവരിയിൽ കേന്ദ്രം വില കൂട്ടിയെങ്കിലും സംസ്ഥാനം കൂട്ടിയില്ല. വില കുറച്ച് നൽകാനാകുമൊ എന്ന് പരിശോധിക്കും.കേന്ദ്ര ഭക്ഷ്യമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും കാണുമെന്നും സംസ്ഥാനത്തിൻ്റെ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭീമമായ വിലവർധന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.ഈ നയത്തിനെതിരെ കേരളത്തിൽ പ്രതിഷേധം ഉയരണം.വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News