
IPL ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനും ഗുജറാത്ത് ടൈറ്റന്‍സിനും ജയം. രാജസ്ഥാന്‍ റോയല്‍സ് 23 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു.
ജോസ് ബട്ട്ലറുടെ സെഞ്ച്വറി മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 193 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ..
ജോസ് ബട്ട്ലറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. നടപ്പ് സീസണില് രാജസ്ഥാന്‍റെ രണ്ടാം ജയമാണിത്. മറ്റൊരു മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 14 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചു.
ശുഭ്മാന് ഗില്ലിന്‍റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്‍റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഗുജറാത്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഡല്ഹിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ..നാല് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here