വാടാനപ്പള്ളിയില്‍ ഒന്നര കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

വാടാനപ്പള്ളിയില്‍ വന്‍ ഹാഷിഷ് ഓയില്‍വേട്ട. ഒന്നര കോടി രൂപ വിലമതിക്കുന്ന ഏഴു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍. വിഷു – ഈസ്റ്റര്‍ ഉത്സവ ആഘോഷങ്ങളുടെ ചില്ലറ വില്പനക്കായി മാളയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഹാഷിഷ് ഓയില്‍

ചോക്‌ളേറ്റ് കൊണ്ടുപോയിരുന്ന ലോറിയില്‍ നിന്നാണ് എഴ് കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാല്‍ എന്നിവര്‍ പോലീസിന്റെ പിടിയിലായി.
വിഷു – ഈസ്റ്റര്‍ ഉത്സവ ആഘോഷങ്ങളുടെ ചില്ലറ വില്പനക്കായി മാളയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കരിം ച്ചന്തയില്‍ 1.5 കോടി രൂപ വിലവരുന്നതാണിവ.

കൊടുങ്ങല്ലൂര്‍ ഭരണിയായതിനാല്‍ ഹൈവേയില്‍ പരിശോധന ഉണ്ടാകില്ലെന്നാണ് മയക്കുമരുന്ന് കടത്തു സംഘം കരുതിയിരുന്നത്. എന്നാല്‍ തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ് റെയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി തീരദേശ ഹൈവേയില്‍ പരിശോധന കര്‍ശനമായിരുന്നു. ഇവര്‍ക്കെവിടെ നിന്നാണ് മയക്ക് മരുന്ന് ലഭിച്ചതെന്നതിനെക്കുറിച്ച് പൊലീസ് പരിശോധന നടത്തിവരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News