ബോളിവുഡ് താരം മലൈക അറോറ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ബോളിവുഡ് താരം മലൈക അറോറ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. താരം അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍.

പൂനെയിലെ ഫാഷന്‍ ഇവന്റില്‍ പങ്കെടുത്ത് മുംബൈയിലേക്ക് മടങ്ങുന്നതിനിടെ ഖആലാപുര്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ട ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ടാണ് മലൈകയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ അപകടത്തില്‍ പരുക്കേറ്റ മലൈകയുള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിച്ചു. ആര്‍ക്കും ഗുരുതര പരുക്കുകളില്ല.

മലൈകയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും നിലവില്‍ ഒബ്സര്‍വേഷനിലാണെന്നും മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറ അറിയിച്ചു.

ദില്‍സേയിലെ ‘ചയ്യ ചയ്യ’, ദബാംഗിലെ ‘മുന്നി ബദ്നാം’ എന്നിങ്ങനെയുള്ള ഹിറ്റ് ഗാനങ്ങളിലൂടെയാണ് മലൈക ശ്രദ്ധേയയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News