കണ്ണൂരിലെ നായനാർ മ്യൂസിയം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കണ്ണൂർ നായനാർ അക്കാദമിയിൽ ഒരുക്കിയ ഇ കെ നായനാർ മ്യൂസിയം ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നായനാരുടെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ മൂഹൂർത്തങ്ങൾ മ്യൂസിയത്തിൽ പുനരാവിഷ്ക്കരിച്ചിട്ടുണ്ട്. നായനാരുടെ ജീവിതം അടുത്തറിയാൻ കഴിയുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കിയത്.

നായനാർ ഉപയോഗിച്ച വസ്തുക്കളും, ചിത്രങ്ങളും, കുറിപ്പുകളുമെല്ലാം മ്യൂസിയത്തിലുണ്ടാവും. രക്തസാക്ഷികളുടെ പേരുകളും ചിത്രങ്ങളും പതിപ്പിച്ച രക്തസാക്ഷിച്ചുവരും ഒരുക്കിയിട്ടുണ്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയും സമരചരിത്രവും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും മ്യൂസിയത്തിലുണ്ടാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here