അടിയന്തരാവസ്ഥക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പ്രതിഷേധം ശക്തമായ ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ , യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ ഉപയോഗത്തില്‍ നിന്നാണ് ജനങ്ങളെ ലങ്കന്‍ ഭരണകൂടം വിലക്കിയത്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിന് തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

‘വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍, ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവര്‍ത്തനം പരിമിതപ്പെടുത്തി ശ്രീലങ്ക രാജ്യവ്യാപകമായി സോഷ്യല്‍ മീഡിയ ബ്ലാക്ക്ഔട്ട് ഏര്‍പ്പെടുത്തിയതായി,’ നെറ്റ്‌ബ്ലോക്ക്‌സ് ട്വീറ്റ് ചെയ്തു.

അതേസമയം, ജനങ്ങള്‍ വിപിഎന്‍ ഉപയോഗിക്കുന്നതിനാല്‍ സോഷ്യല്‍ മീഡിയ നിരോധനം ഫലം ചെയ്യില്ലെന്നും. കൂടുതല്‍ കാര്യക്ഷമമായി ചിന്തിക്കണമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കന്‍ യുവജന കായിക വകുപ്പ് മന്ത്രി നമാല്‍ രജപക്‌സെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here