വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ; ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം

ഓസ്ട്രേലിയക്കെതിരായ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം. 170 റൺസെടുത്ത ഓപ്പണർ അലിസെ ഹീലിയുടെ മിന്നും ബാറ്റിംഗാണ് ഓസീസ് വനിതകൾക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

നിശ്ചിത ഓവറിൽ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 356 റൺസെടുത്തു. ഓസീസ് നിരയിൽ റേച്ചൽ ഹെയ്ൻസും ബെത്ത് മൂണിയും അർധസെഞ്ചുറികൾ നേടി.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് റേച്ചൽ ഹെയ്ൻസ് സ്വന്തമാക്കി. ഇംഗ്ലീഷ് നിരയിൽ അന്യ ഷ്റബ് സോൾ 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് 2 വിക്കറ്റുകൾ നഷ്ടമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News