‘അന്നേ ഞാന്‍ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാന്‍’: മമ്മൂട്ടി; ഭീഷ്മ പര്‍വ്വം ഹോട് സ്റ്റാറില്‍

തിയേറ്റുകളിലെ ഹൗസ് ഫുള്ളുകള്‍ക്ക് ശേഷം അഞ്ഞൂറ്റിയിലെ മൈക്കിളപ്പനും സംഘവും തേരോട്ടത്തിനായി ഒടിടി പ്ലാറ്റ്‌ഫോമിലെത്തി. മമ്മൂട്ടി – അമല്‍ നീരദ് ടീമിന്റെ ഭീഷ്മ പര്‍വ്വം ഒടിടി പ്രദര്‍ശനം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ ആരംഭിച്ചു. തിയേറ്ററുകളില്‍ സിനിമ ഗംഭീര വിജയമാക്കി മാറ്റിയ പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ മമ്മൂട്ടി തന്നെ രംഗത്തെത്തി.

‘ഭീഷ്മപര്‍വ്വം ഒരു വലിയ വിജയമാക്കി തീര്‍ത്ത എല്ലാം പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാന്‍ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാന്‍. ടിക്കറ്റ് എടുക്കാത്തവര്‍ക്ക് കാണാന്‍ ഹോട്സ്റ്റാറില്‍ പടം വന്നിട്ടുണ്ട്. കാണാത്തവര്‍ക്ക് കാണാം. കണ്ടവര്‍ക്ക് വീണ്ടും കാണാം’, എന്നാണ് ഹോട്സ്റ്റാര്‍ പുറത്തിറക്കിയ വീഡിയോയില്‍ മമ്മൂട്ടി പറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ ഈ വീഡിയോ പങ്കുവെക്കുന്നുണ്ട്.

റിലീസ് ദിനം മുതല്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം നേടി. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം ഇതുവരെ നേടിയിരിക്കുന്നതെന്നാണ് വിവരം.

കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഭീഷ്മ പര്‍വ്വം നേടി. സിനിമ അനലിസ്റ്റായ ശ്രീധറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News