സിപിഐഎം പാർട്ടി കോൺ​ഗ്രസ് ; പതാക ജാഥ പാലക്കാട് ജില്ലയിൽ

പാർട്ടി കോൺഗ്രസ് നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥ പാലക്കാട് ജില്ലയിലേക്ക് കടന്നു.ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പതാക ഏറ്റുവാങ്ങി.

കുളപ്പുള്ളി, കയില്ലാട്, ചെർപ്പുളശ്ശേരി, കാറൽമണ്ണ, തൂത എന്നിവിടങ്ങളാണ് പാലക്കാട്ടെ സ്വീകരണ കേന്ദ്രങ്ങൾ.നൂറുകണക്കിന് അത്ലറ്റുകൾ ജാഥയുടെ ഭാഗമായി.

സുഭാഷിണി അലി, സി കെ രാജേന്ദ്രൻ, കെ എം സലീഖ, എൻ എൻ കൃഷ്ണദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പതാക ഏറ്റുവാങ്ങിയത്.

ജാഥ കടന്നുപോവുന്ന പാതയോരങ്ങളിൽ നിരവധി പേർ അഭിവാദ്യമർപ്പിച്ചു. വൈകുന്നേരം മലപ്പുറം ജില്ലയിലേക്ക് കടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News