
മലപ്പുറം നിലമ്പൂരില്‍ കുടുംബ വഴക്കിനിടെ വീട്ടമ്മയ്ക്ക് കുത്തേറ്റു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ സ്മിത പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിലമ്പൂര്‍ ചക്കാലക്കുത്തില്‍ കുടുംബ വഴക്കിനിടെയാണ് ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പിച്ചത്.ചക്കാലക്കുത്ത് തെക്കേവീട്ടില്‍ സ്മിതയെയാണ് ഭര്‍ത്താവ് രാജേഷ് എന്ന ബാബു കുത്തി പരിക്കേല്‍പ്പിച്ചത്. സ്മിതയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ശരിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം .
ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ രാജേഷ് സ്മിതയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിലാണ് കുത്തേറ്റത്. രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ആശുപത്രിയിലെത്തി സ്മിതയുടെമൊഴിയെടുക്കുമെന്ന് നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണു അറിയിച്ചു. ഇവര്‍ തമ്മിലുള്ള കുടുംബവഴക്ക് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here