അപകടത്തില്‍ മലൈകയ്ക്ക് നെറ്റിയില്‍ പരുക്ക്; സ്‌കാന്‍ റിപ്പോര്‍ട്ട് പുറത്ത്

കഴിഞ്ഞ ദിവസം മുംബൈ-പുണെ ഹൈവേയില്‍ ഖോപോളിക്ക് സമീപമായിരുന്നു അപകടമുണ്ടായതിനെത്തുടര്‍ന്ന് നടിയും ടെലിവിഷന്‍ താരവുമായ മലൈക അറോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോളോ ആശുപത്രിയുടെ അറിയിപ്പ് പ്രകാരം ഞായറാഴ്ച അവര്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം.

വാഹനാപകടത്തില്‍ മലൈകയ്ക്ക് നിസാര പരുക്കേറ്റിരുന്നു. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനെയില്‍ നിന്ന് മടങ്ങവേ മുംബൈ-പൂനെ ഹൈവേയില്‍ ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ചില കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു ഇവര്‍ക്ക് അപകടമുണ്ടായത്.

അപകടത്തെത്തുടര്‍ന്ന് മലൈകയ്ക്ക് സിടി സ്‌കാനും എടുത്തിരുന്നു. അതില്‍ ഭയപ്പെടാനൊന്നുമില്ലെന്നും, മലൈക സുഖം പ്രാപിച്ചുവരികയാണെന്നും മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറ വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News