കോസ്റ്റ്‌ഫോര്‍ഡ് സ്ഥാപകന്‍ ടി ആര്‍ ചന്ദ്രദത്തിന്റെ അനുസ്മരണം തിരുവവന്തപുരത്ത് നടന്നു

കോസ്റ്റ്‌ഫോര്‍ഡ് സ്ഥാപകനും ജനകീയ ഗവേഷക പ്രസ്ഥാനത്തിന്റെ മുന്‍നിരപോരാളിയുമായ ടി ആര്‍ ചന്ദ്രദത്തിന്റെ അനുസ്മരണം തിരുവവന്തപുരത്ത് നടന്നു. പ്രകൃതി സ്‌നേഹവും സാമൂഹ്യനീതിയും സമന്വയിപ്പിച്ച വികസനകാഴ്ച്ചപാടിന്റെ ഉടമയായിരുന്ന ദത്ത് മാഷിന്റെ അനുസ്മരണ ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു

ചെലവ് കുറഞ്ഞതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ വീടുകള്‍ കേരളത്തിന് പരിചയപ്പെടുത്തിയ കോസ്റ്റ്‌ഫോര്‍ഡ് എന്ന ഗവേഷണസ്ഥാപനത്തില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ പ്രവൃത്തിച്ച ടി ആര്‍ ചന്ദ്രദത്തിന്റെ ജീവിതം മനുഷ്യസ്‌നേഹത്തിലധിഷ്ടിതമായിരുന്നു. ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമായി കോസ്റ്റ്‌ഫോര്‍ഡിനെ രൂപപ്പെടുത്തുന്നതിന്റെ തലയും തലച്ചോറുമായിരുന്നു ദത്ത് മാഷ്. കുടുംബശ്രീ എന്ന പദ്ധതി കേരളത്തില്‍ നിലവില്‍ വരുന്നതിന് മുന്‍പ് സ്ത്രീശക്തി എന്ന പേരില്‍ ദത്ത് മാഷ് വിഭാവനം ചെയ്ത വനിതാശാക്തീകരണ പ്രസ്ഥാനം ആക്ഷരാര്‍ത്ഥത്തില്‍ ഒരു ബദലായിരുന്നു.

കെ ആര്‍ നാരായണന്‍, ഡോ കെ എന്‍ രാജ്, ലാറി ബേക്കര്‍, ഡോ. എം പി പരമേശ്വരന്‍ എന്നീവരുടെയെല്ലാം അടുത്ത സഹപ്രവര്‍ത്തനായിരുന്നു. ദത്ത് മാഷിന്റെ സ്മരണ പുതുക്കി പഴയ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു. വി രാമാന്‍കുട്ടി, ശാരദമുരളീധരന്‍ ഐഎഎഎസ്, എസ് എം വിജയാന്ന്ദ് കെ പി കണ്ണന്‍ എന്നീവര്‍ ചടങ്ങില്‍ സംസാരിച്ചു. കോസ്റ്റ്‌ഫോര്‍ഡും, ലാറിബേക്കര്‍ സെന്റര്‍ ഫോര്‍ ഹാബിറ്റാറ്റ് സ്റ്റഡീസും ചേര്‍ന്നാണ് ടിആര്‍ ചന്ദ്രദത്തിന്റെ സ്മൃതി സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News