സിജു വിത്സണ്‍ നായകനായ ‘വരയന്‍’ സിനിമയിലെ ഗാനം പുറത്തിറങ്ങി

സിജു വില്‍സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. മത്തായി സുനില്‍ ആലപിച്ച ‘പറ പറ പറ പാറുപ്പെണ്ണേ…’ എന്നാരംഭിക്കുന്ന ഗാനമാണ് സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

ബിജിബാല്‍, ജിബിന്‍ ഗോപാല്‍, മധു പോള്‍, വിജയ് ജേക്കബ്, പോബി, പ്രകാശ് തുടങ്ങിയവരും കൂടെ പാടുന്നുണ്ട്. സത്യം സിനിമാസിന്റെ ബാനറില്‍, എ. ജി. പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുവെന്നാണ് വിവരം.

സിജു വില്‍സണ്‍ വൈദികനായ ഫാ. എബി കപ്പൂച്ചിന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുക. സിജു വില്‍സന്റെ വൈദിക കഥാപാത്രത്തിന് നെഗറ്റീവ് ഷേഡുകള്‍ ഉണ്ടാകുമെന്നും കഥയില്‍ ചില ത്രില്ലര്‍ ഘടകങ്ങളും ഉണ്ടാകുമെന്നും മുന്‍പ് പുറത്തിറങ്ങിയ പോസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്. സിനിമയുടെ ടാഗ്ലൈന്‍ ‘പുഞ്ചിരിക്കു പിന്നിലെ ഭീകരത’ എന്നാണ്.

ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹന്‍, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദര്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

സിജു വില്‍സനോടൊപ്പം ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ ‘ടൈഗര്‍’ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News