തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി മന്ത്രി കെ രാധാകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈയിലെത്തി മന്ത്രി കെ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഡി എം കെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ അണ്ണൈ അറിവാലയത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരു സംസ്ഥാനങ്ങളെയും പൊതുവില്‍ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.

തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി, തൊഴില്‍ മന്ത്രി സി വി ഗണേശന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി പരിഹരിക്കാമെന്ന് സ്റ്റാലിന് മന്ത്രി കെ രാധാകൃഷ്ണന്‍ ഉറപ്പു നല്‍കി.

മന്ത്രി കെ രാധാകൃഷ്ണനോടൊപ്പം തമിഴ് നാട് സംസ്ഥാന സെകട്ടറി കെ ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ ‘കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍’ എന്ന വിഷയത്തിലുള്ള സെമിനാറിലേക്ക് പാര്‍ട്ടിക്കുവേണ്ടി ക്ഷണിക്കാനാണ് മന്ത്രി കെ രാധാകൃഷ്ണന്‍ ചെന്നൈയിലെത്തിയത്.

പാര്‍ട്ടിയുടെ ക്ഷണക്കത്തും സ്റ്റാലിന് കൈമാറി.
സ്റ്റാലിനെ പൊന്നാടയണിച്ച മന്ത്രി രാധാകൃഷ്ണന്‍ അര്‍ജുന വേഷം കഥകളി ശില്‍പവും അദ്ദേഹത്തിന് സമ്മാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News