വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഓസ്‌ട്രേലിയക്ക്. വാശിയേറിയ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് തകര്‍ത്താണ് ഓസ്‌ട്രേലിയന്‍ ടീം ലോകക്രിക്കറ്റിലെ രാജ്ഞിമാരായത്. ഓസ്‌ട്രേലിയന്‍ വനിതകള്‍ നേടുന്ന ഏഴാമത് ലോകകപ്പാണിത്.ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 170 റണ്‍സെടുത്ത ഓപ്പണര്‍ അലിസെ ഹീലിയുടെ മിന്നും ബാറ്റിംഗിന്റെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു.
ഓസീസ് നിരയില്‍ റേച്ചല്‍ ഹെയ്ന്‍സും ബെത്ത് മൂണിയും അര്‍ധസെഞ്ചുറികള്‍ നേടി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് റേച്ചല്‍ ഹെയ്ന്‍സ് സ്വന്തമാക്കി. ഇംഗ്ലീഷ് നിരയില്‍ അന്യ ഷ്‌റബ് സോള്‍ 3 വിക്കറ്റ് വീഴ്ത്തി. 357 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നിരയില്‍ നതാലി ഷിവര്‍ 148 റണ്‍സുമായി പോരാട്ടം നയിച്ചെങ്കിലും ഫലം കണ്ടില്ല. 43.4ഓവറില്‍ 285 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. ഓസീസിന് വേണ്ടി അലാന കിങ്ങും ജെസ് ജൊനാസണും 3 വിക്കറ്റ് വീതം വീഴ്ത്തി. മെഗന്‍ ഷട്ട് 2 വിക്കറ്റെടുത്തു.അലിസെ ഹീലിയാണ് ഫൈനലിലെ താരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.