ഭാവനയെ കൂടുതല്‍ കരുത്തയായി കാണുന്നതില്‍ സന്തോഷം; ഇസക്കുട്ടനൊപ്പമുള്ള ഭാവനയുടെ ചിത്രവുമായി ചാക്കോച്ചന്‍

ഭാവനയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്്. അപ്രതീക്ഷിതമായി ഭാവനയെ കണ്ടപ്പോള്‍ ഉള്ള ഫോട്ടോസാണ് കുഞ്ചാക്കോ പങ്കുവെച്ചിരിക്കുന്നത്.

‘ഭാവന ചേച്ചിയുടെ സ്‌നേഹം. എന്റെ സുഹൃത്തിനെ കാണാന്‍ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതില്‍ സന്തോഷം. സ്‌നേഹവും പ്രാര്‍ഥനയും പ്രിയപ്പെട്ടവളേ’ എന്നാണ് കുഞ്ചാക്കോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

താരത്തിന്റെ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് ലൈക്കും കമന്റുകളുമായി എത്തിയത്. അതേസമയം, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നാണ് ഭാവനയുടെ മടങ്ങിവരവിന്റെ ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News