രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും.സംസ്ഥാന തല ഉദ്ഘാടനം വൈകുന്നേരം ആറ് മണിക്ക് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.എന്റെ കേരളം മെഗാ എക്‌സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.സില്‍വര്‍ ലൈന്‍ കോച്ചിന്റെ മാതൃകയിലാണ് എക്‌സിബിഷന്‍ ഹാള്‍ ഒരുക്കിയത്

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുത്തത്.എന്റെ കേരളം എന്ന പേരില്‍ കണ്ണൂരില്‍ ഒരുക്കിയ മെഗാ എക്‌സിബിഷന്‍ പ്രധാന ആകര്‍ഷണമാകും.സില്‍വര്‍ ലൈന്‍ കോച്ചിന്റെ മാതൃകയിലാണ് എക്‌സിബിഷന്‍ ഹാള്‍ ഒരുക്കിയത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ, കൈത്തറി, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്.

സര്‍ക്കാറിന്റെ വികസന പദ്ധതികള്‍,സേവനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.എല്ലാ ദിവസവും വൈകുന്നേരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.ഒന്നാം വാര്‍ഷികത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ മന്ത്രിമാരായ സജി ചെറിയാന്‍,എം വി ഗോവിന്ദന്‍ മാസ്റ്റര്‍,കെ രാജന്‍,ആര്‍ ബിന്ദു,എ കെ ശശീന്ദ്രന്‍,റോഷി അഗസ്റ്റില്‍,അഹമ്മദ് ദേവര്‍കോവില്‍ ,കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News