രണ്‍ബീറും ആലിയയും ഈ മാസം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്

ആരാധകരേറെയുള്ള ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഏപ്രിലില്‍ വിവാഹിതരാവുമെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നാണ് വിവരം.

ഏപ്രില്‍ പകുതിയോടെയാകും വിവാഹം. എന്നാല്‍ തീയതി പുറത്തുവിട്ടിട്ടില്ല. മുംബൈയിലെ കപൂര്‍ കുടുംബത്തിന്റെ ആര്‍കെ ഹൗസില്‍ വെച്ചായിരിക്കും വിവാഹമെന്നാണ് വിവരം. അതേസമയം രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും ചടങ്ങുകളെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏപ്രില്‍ രണ്ടാം വാരമാകുമ്പോഴേക്കും വിവാഹത്തിനായി ആലിയയും രണ്‍ബീറും ഷൂട്ടിങ് തിരക്കുകള്‍ ഒഴിവാക്കുകയാണെന്നാണ് വിവരം. താരജോഡി നാലു വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്.

ബോളിവുഡ് താരം ഋഷി കപൂറിന്റെയും നീതു സിങിന്റെയും മകനാണ് രണ്‍ബീര്‍. നടനും സംവിധായകനുമായ രാജ് കപൂറാണ് മുത്തച്ഛന്‍. പ്രശസ്ത സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും സോണി റസ്ദാന്റെയും മകളാണ് ആലിയ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here