കേന്ദ്രം അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നില്ല; കോടിയേരി ബാലകൃഷ്ണന്‍

കേന്ദ്രം അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നില്ലെന്നും കേരളം വിഹിതം വാങ്ങാതിരിക്കുന്നു എന്ന വി മുരളീധരന്റെ ആരോപണം തെറ്റാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.

ഇന്ധന വില വര്‍ദ്ധനവില്‍ ശ്രദ്ധ തിരിയ്ക്കാനാണ് മുരളീധരന്‍ ശ്രമിക്കുന്നതെന്നും സില്‍വര്‍ ലൈനെതിരായ മുരളീധരന്റെ നീക്കങ്ങള്‍ ഫെഡറല്‍ തത്വത്തിന് എതിരാണെന്നും കോടിയേരി ആരോപിച്ചു.

കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം മുരളീധരനെ കൊണ്ട് ഇല്ലെന്നും വില കുറഞ്ഞ സമീപനമാണ് കേന്ദ്ര മന്ത്രിയുടെ ഭാഗത്ത് നിന്ന് വരുന്നതെന്നും കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയ്ക്ക് എതിരാണ് കേന്ദ്രസഹമന്ത്രി മുരളീധരനെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News