ഇത് ‘മണവാളന്‍ വസീം’; ‘തല്ലുമാല’ പോസ്റ്റര്‍ പുറത്ത്

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘തല്ലുമാല’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ടോവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

കളര്‍ഫുള്‍ വസ്ത്രമണിഞ്ഞ് ഒരു കാറിന് മുകളില്‍ കയറിയിരിക്കുന്ന ടോവിനയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററില്‍ കാണുന്നത്. ‘മണവാളന്‍ വസീം ഓണ്‍ ദി ഫ്‌ലോര്‍’ എന്ന ക്യാപ്ഷ്യനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News