തളരാത്ത മനസ്സുമായി വിധിയെ സധൈര്യം നേരിട്ട സ്വര്‍ണ്ണ തോമസ്…

യുവനടിയും നര്‍ത്തകിയും മലയാളികള്‍ക്ക് ചിരപരിചിതയുമായിരുന്ന മുംബൈ മലയാളിയായ സ്വര്‍ണ്ണാ തോമസിനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സ്വര്‍ണ്ണയുടെ ജീവിതം തകിടം മറിയുന്നത് 2013ലാണ്. കൊച്ചിയിലെ താമസ സമുച്ചയത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് കാല്‍തെന്നി താഴേയ്ക്ക് വീണപ്പോള്‍ അതിനോടൊപ്പം വീണുടഞ്ഞത് സ്വര്‍ണ്ണയുടെ നര്‍ത്തികയും നടിയുമാകണമെന്ന മോഹങ്ങള്‍ കൂടിയായിരുന്നു. ഏറെ നാളത്തെ അധ്വാനത്തിനും പരിശ്രമത്തിനുമൊടുവില്‍ തന്റെ ജീവിതം തിരിച്ചുപ്പിടിക്കാനൊരുങ്ങുകയാണ് സ്വര്‍ണ്ണ.

ഒരു കാലത്ത് മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ഏവര്‍ക്കും സുപരിചിതയായിരുന്നു സ്വര്‍ണ്ണ തോമസ്. നൃത്തവും സിനിമയുമായിരുന്നു സ്വര്‍ണ്ണ കണ്ട സ്വപ്നം. കൈരളി ടി വി ലിറ്റില്‍ സ്റ്റാര്‍ ഉള്‍പ്പെടെയുള്ള റിയാലിറ്റി ഷോകളിലെ മിന്നും താരമായിരുന്നു സ്വര്‍ണ്ണ.

ആദ്യ സിനിമാ റിലീസിന് മുമ്പ് തന്നെ സ്വര്‍ണ്ണയ്ക്ക് അഞ്ചോളം ചിത്രങ്ങളില്‍ കരാറായിരുന്നു. നിനച്ചിരിക്കാതെയാണ് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് അബദ്ധത്തില്‍ കാല്‍വഴുതി സ്വര്‍ണ്ണ താഴേയ്ക്ക് വീഴുന്നത്. അപകടത്തില്‍ സ്വര്‍ണ്ണയുടെ നട്ടെല്ല് തകര്‍ന്നു. എന്നാല്‍ തളരാന്‍ സ്വര്‍ണ്ണ തയാറായിരുന്നില്ല. തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി സ്വര്‍ണ്ണ വിധിയെ സധൈര്യം നേരിട്ടു.

പോരാട്ടവീര്യവും മനോധൈര്യവും തുണയായി. പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്ന സ്വര്‍ണ്ണ ഇന്ന് ദിവസേന 2 മണിക്കൂറോളം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യും. സ്വര്‍ണ്ണയുടെ ഓരോ ചുവടുവെപ്പിനും പിന്തുണ നല്‍കുന്നത് സഹോദരന്‍ പവനാണ്. നിലവില്‍ നവിമുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് സ്വര്‍ണ്ണ. തിരികെ എന്റര്‍ടെയ്ന്‍മെന്റ് ലോകത്തേയ്ക്ക് തിരികെ വരണമെന്നാണ് സ്വര്‍ണ്ണയുടെ ആഗ്രഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News