ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് പഞ്ചാബിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്-കിംഗ്സ് ഇലവന്‍ പഞ്ചാബ് പോരാട്ടം. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ദീപക് ചാഹറിന് പരുക്കേറ്റതോടെ യുവ പേസര്‍മാരെ ആശ്രയിക്കേണ്ടിവരുന്നതും, രാത്രിയിലെ മഞ്ഞുവീഴ്ച കാരണം സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതും സിഎസ്‌കെക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. റുതുരാജ് ഗെയ്ക്വാദ് പോയ സീസണിലെ മികവിലേക്ക് ഉയരാത്തതും വെല്ലുവിളിയാണ്. എം എസ് ധോണി ഫിനിഷിംഗ് മികവ് ആവര്‍ത്തിക്കുന്നതാണ് ടീമിനുള്ള ആശ്വാസം. ചരിത്രത്തിലാദ്യമായി രണ്ട് തോല്‍വികളോടെ സീസണ്‍ തുടങ്ങിയതിന്റെ ഞെട്ടലിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

ബാംഗ്ലൂരിനെ വീഴ്ത്തുകയും കൊല്‍ക്കത്തയ്ക്ക് മുന്നില്‍ അടിതെറ്റുകയും ചെയ്ത പഞ്ചാബ് വിജയവഴിയില്‍ തിരിച്ചെത്താനാകും ശ്രമിക്കുക. 25 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 15ല്‍ ജയിച്ച ചെന്നൈക്കാണ് മേല്‍ക്കൈ. ടോസ് നേടുന്ന നായകന്‍ ബൗളിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കില്ല. ബാറ്റിംഗില്‍ വമ്പന്‍ പേരുകാര്‍ മികവുകാട്ടാതെ പഞ്ചാബിന് രക്ഷയില്ല. രാഹുല്‍ ചാഹറിനും കാഗിസോ റബാഡയ്ക്കും ബൗളിംഗ് നിരയില്‍ പിന്തുണ കിട്ടേണ്ടതും അനിവാര്യം.

ഇന്നലെ നടന്ന മത്സരത്തോടെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ടു. രാജസ്ഥാന്‍ റോയല്‍സ് 23 റണ്‍സിന് മുംബൈയെ തോല്‍പിച്ചു. രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തോല്‍പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News