ടൊവിനോയുടെയും കീര്‍ത്തി സുരേഷിന്റെയും ‘വാശി’, പുതിയ പോസ്റ്റര്‍ പുറത്ത്

ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘വാശി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് നടന്‍ കൂടിയായ വിഷ്ണു ജി രാഘവാണ്. ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത് വിഷ്ണു രാഘവാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കീര്‍ത്തി സുരേഷ് ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ വക്കീല്‍ ആയിട്ടാണ് ടൊവിനോയും കീര്‍ത്തിയും എത്തുന്നതെന്നാണ് വിവരം.

വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ ജി സുരേഷ് കുമാര്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായി നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News