കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അഭ്യാസ പ്രകടനം; ആറ് യുവാക്കള്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ ആറ് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരാളെയും ഒരു ബൈക്കും ഇനിയും പിടികൂടാനുണ്ട്. രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അഭ്യാസ പ്രകടനം നടത്തിയ ഏഴ് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരെന്ന് കുന്നംകുളം പൊലീസ് പറഞ്ഞു. കുന്നംകുളം അയിനൂര്‍ സ്വദേശികളായ സുഷിത്ത്, നിഖില്‍ ദാസ്, അതുല്‍, അഷിത്ത്, മുഹമ്മദ് യാസിന്‍ എന്നിവരാണ് പിടിയിലായത്.

ഇന്നലെ അര്‍ധരാത്രിയിലാണ് കെഎസ്ആര്‍ടിസിക്ക് മുന്നില്‍ മൂന്ന് ബൈക്കുകളിലായാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. തൊട്ടില്‍പ്പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസ്സിന് മുന്നില്‍ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെയാണ് ഏഴ് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസ്സില്‍ കല്ലുകൊണ്ടും കൈ കൊണ്ടും ഇടിച്ച സംഘം സ്ത്രീ യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി.

ഇന്നലെ രാത്രി 7.30 നാണ് തൊട്ടില്‍പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ഫാസ്റ്റ് ബസ് പുറപ്പെട്ടത്. പൊതുപരിപാടികളുടെ ഭാഗമായി ഗതാഗതക്കുരുക്കില്‍ കുടുങ്ങി രണ്ട് മണിക്കൂര്‍ വൈകിയാണ് ബസ്സ് ഓടിയിരുന്നത്. രാത്രി ഒരു മണിയോടെയായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. ബൈക്കിലുണ്ടായിരുന്നവര്‍ കെഎസ്ആര്‍ടിസി ബസ്സിനെ വട്ടം വെച്ച് യാത്ര തുടര്‍ന്നു. മൂന്ന് ബൈക്കുകളും ബസ്സിനോട് അടുപ്പിച്ച് കല്ലുകൊണ്ടും കൈ കൊണ്ടും അടിച്ചു. ഈ സമയം ബസ്സില്‍ 80ല്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും നല്ല ഉറക്കത്തിലായിരുന്നു. ബസ്സിന്റെ യാത്ര തടസ്സപ്പെടുത്തിയവര്‍ യാത്രക്കാര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ അസഭ്യവര്‍ഷം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News