മലമ്പുഴ റിംഗ് റോഡ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

മലമ്പുഴ റിംഗ് റോഡ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. പാലക്കാട് ജില്ലയില്‍ മലയോര ഹൈവേയുടെ നിര്‍മാണം ഈ വര്‍ഷം ആരംഭിയ്ക്കുമെന്നും മന്ത്രി പറഞ്ഞു

മലയോര ഹൈവേ നിര്‍മാണത്തിന് നടപടികള്‍ വൈകിയ ജില്ലയാണ് പാലക്കാട്. നിരന്തര ഇടപെടലിലൂടെ ഇത് വേഗത്തിലാക്കാന്‍ സാധിച്ചു. ജില്ലയില്‍ 110 കിലോ മീറ്റര്‍ ദൂരത്തില്‍ മലയോര ഹൈവേയ്ക്കായുള്ള ഡിപിആര്‍ തയ്യാറായിക്കഴിഞ്ഞു. ഈ വര്‍ഷം നിര്‍മാണം ആരംഭിയ്ക്കുമെന്നും മന്ത്രി പറഞ്ഞു

മലമ്പുഴ പാര്‍ക്കിങ് ഗ്രൗണ്ടില്‍ റിങ്റോഡ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിയ്ക്കുകയായിരുന്നു മന്ത്രി. കിഫ്ബിയില്‍ നിന്ന് ഫണ്ട് കണ്ടെത്തിയാണ് പാലം നിര്‍മിയ്ക്കുന്നത്. ചടങ്ങില്‍ എ പ്രഭാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വി കെ ശ്രീകണ്ഠന്‍ എംപി, കെ ബിനുമോള്‍, രാധികാ മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News