സില്‍വര്‍ ലൈനില്‍ ജനങ്ങളുടെ പ്രതികരണം തിരിച്ചടിയായി; മുരളീധരന്‍ ദില്ലിയിലേക്ക് മടങ്ങി

കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്രയില്‍ ജനങ്ങളുടെ പ്രതികരണം തിരിച്ചടിയായി. അപഹാസ്യനായി കേന്ദ്രമന്ത്രി മുരളീധരന്‍ ദില്ലിയിലേക്ക് മടങ്ങി. അതേസമയം പെട്രോള്‍, മണ്ണെണ്ണ വിലവര്‍ദ്ധനവില്‍ വ്യക്തമായ ഉത്തരം നല്‍കാതെ മുരളീധരന്‍ ഒഴിഞ്ഞുമാറുകയും ചെയ്തു.

ഇന്ത്യന്‍ റെയില്‍വെ തത്വത്തില്‍ അംഗീകരിച്ച കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലാകുന്ന കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കാന്‍ കേന്ദ്രമന്ത്രി തന്നെ രംഗത്തിറങ്ങുകയായിരുന്നു. പക്ഷെ, ജനങ്ങളുടെ പ്രതികരണം മുരളീധരന് തിരിച്ചടിയായി.

പരമോന്നത കോടതി അംഗീകരിച്ച സര്‍വെ നടപടികളെ വസ്തുതകളുടെ പിന്‍ബലമില്ലാതെ എതിര്‍ക്കുകയാണ് കേന്ദ്രമന്ത്രി. ജനങ്ങളെ കുടിയിറക്കുകയാണെന്ന് ബിജെപി പ്രചരണം നടത്തുമ്പോള്‍ മറുഭാഗത്ത് ആശങ്ക ഉണ്ടാക്കുന്നത് താനല്ലെന്ന് കേന്ദ്രമന്ത്രി പറയുന്നു. എന്നാല്‍, ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രമന്ത്രിക്ക് മറുപടിയില്ലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here