കോൺഗ്രസിന്റെ കുഴി തോണ്ടുന്നത് കോൺഗ്രസുകാർ തന്നെ; കടുത്ത വിമർശനവുമായി ജോർജ്ജ് ഓണക്കൂർ

തിരുവനന്തപുരത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് കോൺഗ്രസിനെ വിമർശിച്ച് ജോർജ്ജ് ഓണക്കൂർ . കോൺഗ്രസിന്റെ കുഴി തോണ്ടുന്നത് കോൺഗ്രസുകാർ തന്നെയാണെന്നും ദില്ലിയിൽ ഇരിക്കുന്ന തമ്പുരാക്കൻമാർ കണ്ണടച്ചാൽ കാര്യങ്ങൾ നടക്കാതെ പോകുകയാണെന്നും ജോർജ്ജ് ഓണക്കൂർ  പറഞ്ഞതായി മലയാള ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു .

ചെയ്യേണ്ട കാര്യങ്ങൾ കൃത്യസമയത്ത് തന്നെ ചെയ്യാൻ നേതൃത്വം തയ്യാറാകണം. കോൺഗ്രസിലെ പുതു തലമുറയുടെ വളർച്ച കാണണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, കോൺഗ്രസ് ജനകീയസമരങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകണമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചു. തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച ചടങ്ങിൽവെച്ചായിരുന്നു ജോർജ്ജ് ഓണക്കൂറിന്റെ വിമ‌ർശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News