ഉറങ്ങുമ്പോള്‍ ഇടതു വശം ചേര്‍ന്ന് കിടന്നാല്‍ ഗുണങ്ങള്‍ ഇതൊക്കെയാണ്…

ചിട്ടയായ ഉറക്കം ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ശരിയായ ഉറക്കം ഉണ്ടായില്ലെങ്കില്‍ ക്ഷീണം, മൂഡിലെ വ്യത്യാസങ്ങള്‍, ശ്രദ്ധക്കുറവ്, ഓര്‍മ്മപ്രശ്നങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പ്രമേഹം, ശരീരഭാരത്തിലെ വ്യതിയാനങ്ങള്‍, ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ ഇവയിലേക്കൊക്കെ നയിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ചിട്ടയായ ഉറക്കം പോലെ തന്നെ പ്രധാനമാണ് ഏത് വശത്തേക്ക് കിടന്ന് ഉറങ്ങണമെന്നുള്ളതും. രാത്രിയില്‍ ഉറങ്ങുമ്പോള്‍ ഇടതു വശം ചേര്‍ന്ന് കിടന്നാല്‍ ഗുണങ്ങള്‍ പലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇടത് വശം ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമം – ഇടത് വശം ചേര്‍ന്ന് കിടന്ന് സുഖമായി ഉറങ്ങുന്നത് കോശങ്ങള്‍ പുറത്ത് വിടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ തലച്ചോറിനെ സഹായിക്കും. ഇത് അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള നാഡീവ്യൂഹസംബന്ധമായ രോഗസാധ്യത കുറയ്ക്കും.

ദഹനം മെച്ചപ്പെടും – വയര്‍ ഇടതു ഭാഗത്തായതിനാല്‍ ഇടതു വശം ചെരിഞ്ഞ് കിടക്കുന്നത് വയറിന് നല്ല സപ്പോര്‍ട്ട് നല്‍കി ദഹനസംവിധാനത്തെ സഹായിക്കും.

നെഞ്ചെരിച്ചില്‍ കുറയ്ക്കും – വലതു വശം ചെരിഞ്ഞ് കിടക്കുന്നത് നെഞ്ചിരിച്ചിലിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇടതു വശം ചെരിഞ്ഞ് കിടക്കുന്നത് നെഞ്ചിരിച്ചില്‍ കുറയ്ക്കും.

പ്ലീഹയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും – വയറിന് സമീപം ഇടത് ഭാഗത്താണ് പ്ലീഹയും സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ മാലിന്യങ്ങള്‍ പ്ലീഹയിലെത്തി അവ അരിക്കാന്‍ ഇടത് വശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും.

ഗര്‍ഭകാലത്തും സഹായകം – ഗര്‍ഭിണികളും ഇടത് വശം ചേര്‍ന്ന് കിടക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു. ഇത് കരളില്‍ നിന്ന് ഗര്‍ഭപാത്രത്തിലേക്ക് വരുന്ന സമ്മര്‍ദം കുറയ്ക്കും. മറുപിള്ളയിലേക്ക് മെച്ചപ്പെട്ട രക്തയോട്ടത്തിനും ഇടത് വശം ചേര്‍ന്നുള്ള കിടപ്പ് നല്ലതാണ്.

ഭക്ഷണത്തിന്റെ നീക്കം സുഗമമാക്കും – വയറില്‍ നിന്ന് ചെറുകുടലിലേക്കും പിന്നീട് വന്‍കുടലിലേക്കുമൊക്കെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെ സഹായിക്കാന്‍ ഇടത് വശം ചേര്‍ന്നുള്ള കിടപ്പ് നല്ലതാണ്.

ശരീരത്തിലെ വിഷാംശം നീക്കും – ഇടത് വശം ചെരിഞ്ഞുറങ്ങുന്നത് ശരീരത്തിന്റെ ലിംഫാറ്റിക് സംവിധാനത്തെ കാര്യക്ഷമമാക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇത് ഉത്തമമാണ്.

കരളിന് മേല്‍ സമ്മര്‍ദം കുറയ്ക്കും – കരള്‍ വലത് വശത്തായതിനാല്‍ വലത് വശം ചെരിഞ്ഞ് ഉറങ്ങുന്നത് കരളിന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കും. ഇത് കരളിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News