ബീസ്റ്റ് ട്രെയ്ലര്‍ തരംഗമാകുന്നു…

വിജയിയെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റിന്റെ ട്രെയ്ലര്‍ തരംഗമാകുന്നു. സണ്‍ പിക്‌ചേഴ്സ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബീസ്റ്റിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. ഡോക്ടര്‍ എന്ന വിജയ ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ് എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തില്‍ വീരരാഘവന്‍ എന്ന സ്പൈ ഏജന്റ് ആയാണ് വിജയ് എത്തുന്നത്. ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുന്ന തീവ്രവാദികളില്‍ നിന്ന് സന്ദര്‍ശകരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന വിജയ് കഥാപാത്രമാണ് ട്രെയ്ലറിലുള്ളത്. ഏപ്രില്‍ 13നാണ് ചിത്രം പുറത്തിറങ്ങുക.

വിജയിയുടെ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ആരാധകര്‍ക്കിടയില്‍ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്. പൂജാ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News