കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ല; നിലപാട് ആവര്‍ത്തിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മുംബൈയില്‍

കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ലെന്ന് വ്യക്തമാക്കിയ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. രാജ്യത്തിന്റെ വികസനത്തിന് എതിര് നില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. വികസനമെന്നാല്‍ പാലവും ഓവര്‍ ബ്രിഡ്ജും മെട്രോകളും മാത്രമല്ലെന്നും മനുഷ്യന്റെ വികസനം കൂടിയാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്നും കത്തോലിക്ക ബാവ പറഞ്ഞു.

മുംബൈയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കത്തോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മാത്യൂസ് തൃതീയന്‍ .

മലങ്കര സഭയുടെ പരമാധ്യക്ഷനായി സ്ഥാനമേറ്റ ശേഷം ഇതാദ്യമായാണ് പരിശുദ്ധ കത്തോലിക്കാ ബാവ മുംബൈയിലെത്തുന്നത്. കെ റെയില്‍-സില്‍വര്‍ലൈന്‍ പദ്ധതിയില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു കൊണ്ടായിരുന്നു കത്തോലിക്ക ബാവ മറുപടി പ്രസംഗം അവസാനിപ്പിച്ചത്.

നവി മുംബൈ വാശി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് അരമന പള്ളിയില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മഹാരാഷ്ട്ര രക്ഷാധികാരി മന്ത്രി ഏക്നാഥ് ഷിന്‍ഡെ, രാജന്‍ വിചാരെ എം പി, മന്ദ മാത്രേ, കല്യാണ്‍ രൂപതാ ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍ കൂടാതെ വിവിധ സഭകളുടെ പ്രതിനിധികളും പങ്കെടുത്തു

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ബോംബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചടങ്ങിന് നേതൃത്വം നല്‍കി. സഭയുടെ ഭാവി പരിപാടിയില്‍ യൂണിവേഴ്‌സിറ്റി തുടങ്ങുന്ന പദ്ധതിയെ കുറിച്ചും കത്തോലിക്ക ബാവ പ്രത്യാശ പ്രകടിപ്പിച്ചു. ഭാരതത്തിന്റെ ആത്മീയ ഉറവിടങ്ങളെ അന്വേഷിച്ച് കണ്ടെത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാകുന്നത് വലിയ കാര്യമാണെന്നും മാത്യൂസ് തൃതീയന്‍ ബാവ പറഞ്ഞു. ഭാരതത്തിന്റെ ദേശീയ സഭയായി നിലനില്‍ക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്നും വലിയ ഇടയന്‍ വ്യക്തമാക്കി.

ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടക്കം വിവിധ സഭകളുടെ ബിഷപ്പുമാരും സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News