നാട് സന്തോഷിക്കുമ്പോൾ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാൻ? പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നാട് സന്തോഷിക്കുമ്പോൾ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാനെന്ന് മുഖ്യമന്ത്രി ചോദിച്ചു. വികസന പദ്ധതിയായ കെ റെയിനെതിരെ വ്യാജപ്രചാരങ്ങളുമായി പ്രതിപക്ഷം ഇറങ്ങിയ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം ജനങ്ങൾ നൽകുന്ന പിന്തുണയാണ് കരുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു . കേരളത്തിലുള്ളത് നിക്ഷേപ സൗഹൃദ അന്തരീക്ഷമെന്നും രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷം ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു .

അതേസമയം ആഘോഷ പരിപാടികളുടെയും പ്രദർശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊലീസ് മൈതാനിയിൽ ‘എന്റെ കേരളം’ മെഗാ എക്സിബിഷൻ ചടങ്ങിന്റെ ആകർഷണങ്ങളിലൊന്നായി മാറി . സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്.

എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News