‘എന്റെ നാട്ടിലാണെങ്കില്‍ നടനെക്കാള്‍ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം’ ഡോ. സുല്‍ഫി നൂഹുവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കഴിഞ്ഞ ദിവസമാണ് നടന്‍ ജഗദീഷിന്റെ ഭാര്യ അന്തരിച്ചത്. പാര്‍ക്കിസണ്‍സ് രോഗബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്നു രമ. തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്ന രമ മൂന്നു വര്‍ഷം മുന്‍പ് സര്‍വീസില്‍നിന്നു സ്വയം വിരമിക്കുകയായിരുന്നു. ആലപ്പുഴ, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജുകളിലായി ഒട്ടേറെ ഡോക്ടര്‍മാരുടെ പ്രിയപ്പെട്ട അധ്യാപിക കൂടിയായിരുന്നു ഡോ. രമ.

ഡോ.പി. രമ യെ കുറിച്ച് ഡോ. സുല്‍ഫി നൂഹു ഫേസ് ബുക്കില്‍ പങ്കുവെച്ച ഹൃദയ സ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുറിപ്പിന്റെ പൂര്‍ണ രൂപം.

ജഗദീഷ് കോന്‍?

എണ്‍പതുകളുടെ മധ്യകാലഘട്ടത്തില്‍ രമ മാഡത്തിനെ കോളേജില്‍ ഡ്രോപ്പ് ചെയ്യാന്‍ സ്‌കൂട്ടറില്‍ വരുന്ന ശ്രീ ജഗദീഷിനെ കാണുന്ന ഞങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇങ്ങനെ പറയുമായിരുന്നു.
”ജഗദീഷ്”!
പെട്ടെന്ന് -ഹാങ്ങ്ഔട്ട്- സാമ്രാജ്യത്തിന്റെ മൂലയില്‍ നിന്നും ഒരു ഹിന്ദി ചോദ്യം.
”ജഗദീഷ് കോന്‍?”
നോര്‍ത്തിന്ത്യന്‍ സഹപാഠിയുടെ സ്വാഭാവികമായ റെസ്‌പോണ്‍സ്.
മലയാളത്തിലെ വലിയ താരമാണെന്ന് പറഞ്ഞപ്പോള്‍ നോര്‍ത്തിന്ത്യന്‍ സഹപാഠി ഇങ്ങനെ കൂടെ പറഞ്ഞു വച്ചു.
”എന്റെ നാട്ടിലാണെങ്കില്‍ നടനെക്കാള്‍ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം”
ഭര്‍ത്താവിന്റെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം തിരസ്‌കരിച്ച് സ്വന്തം ജോലിയില്‍ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടര്‍മാരെ സൃഷ്ടിച്ച, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ മാതൃകാ വനിത.
രമ മാഡം.
ഒരു മില്യന്‍ ആദരാഞ്ജലികള്‍.
പ്രശസ്തിക്കു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന എന്ത് ഭാഷയും ഉപയോഗിക്കുന്ന പലര്‍ക്കും മാഡം ഒരു മാതൃകയാണ്.
മാതൃകയാവണം.
ഞങ്ങളുടെ തലമുറയിലെ,
മുന്‍ തലമുറയിലെ,
ഇപ്പോഴത്തെ തലമുറയിലെ,
ഒരായിരം പേരുടെ ,
ഒരു മില്യന്‍ ആദരാഞ്ജലികള്‍!
ഡോ സുല്‍ഫി നൂഹു…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News