ഡി.വൈ.എഫ്.ഐ ‘യുവതി ഫെസ്റ്റ്’; വി പി മന്‍സിയ നൃത്തമവതരിപ്പിച്ചു

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ നടന്ന ‘യുവതി ഫെസ്റ്റ്’ നോവലിസ്റ്റ് ഡോ. ആര്‍ രാജശ്രീ ഉദ്ഘാടനം ചെയ്തു. മതത്തിന്റെ പേരില്‍ വിലക്ക് നേരിടേണ്ടി വന്ന പ്രശസ്ത നര്‍ത്തകി വി.പി.മന്‍സിയ മുഖ്യാതിഥിയായി പങ്കെടുക്കുകയും നൃത്തമവതരിപ്പിക്കുകയും ചെയ്തു.

കെ.വി.ലേഖയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി.വസീഫ്, പ്രസിഡന്റ് എല്‍.ജി.ലിജീഷ്, പി.സി.ഷൈജു, കെ.എം.നിനു, അമൃത, അജിഷ, വി.പി സുബിഷ എന്നിവര്‍ സംസാരിച്ചു. സുബിഷ.കെ സ്വാഗതവും പിങ്കി പ്രമോദ് നന്ദിയും രേഖപ്പെടുത്തി. ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള കലാപരിപാടികള്‍ അരങ്ങേറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here