അബുദാബി ശക്തി അവാര്‍ഡ് 2021; മേയ് ആദ്യവാരം കൊച്ചിയില്‍ വിതരണം ചെയ്യും

2021 ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ മേയ് ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വിതരണം ചെയ്യും. പ്രൊഫസര്‍ എം കെ സാനു, മന്ത്രി പി രാജീവ്, സി എല്‍ ജോസ് അടക്കമുളളവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പുരസ്‌കരച്ചടങ്ങിനായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ചെയര്‍മാനായി സ്വാഗത സംഘവും രൂപീകരിച്ചു.

കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കേണ്ടി വന്ന 2021ലെ അബുദാബി ശക്തി അവാര്‍ഡുകളാണ് ഇത്തവണ കൊച്ചിയില്‍ വിപുലമായ ചടങ്ങില്‍ സമ്മാനിക്കുക. അടുത്ത മാസം ആദ്യവാരം എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന പുരസ്‌കാരച്ചടങ്ങിനായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ചെയര്‍മാനും മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ് ജനറല്‍ കണ്‍വീനറുമായി 25 അംഗ സംഘാടക സമിതിയെ രൂപീകരിച്ചു. പ്രൊഫ. എംകെ സാനു, മന്ത്രി പി രാജീവ്, സിഎല്‍ ജോസ്, കെ ആര്‍ മല്ലിക, വി ആര്‍ സുധീഷ്, സേതു, രാവുണ്ണി, അസീം താന്നിമൂട്, ഇ പി ഡേവിഡ്, രാജ്‌മോഹന്‍ നീലേശ്വരം, വി യു സുരേന്ദ്രന്‍, ഇ എം സൂരജ്, എന്നിവരാണ് 2021ലെ അബുദാബി ശക്തി അവാര്‍ഡ് ജേതാക്കള്‍.

ഏറ്റവും സുതാര്യമായ രീതിയിലാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ എ കെ മൂസാ മാസ്റ്റര്‍ പറഞ്ഞു. 1979ല്‍ രൂപംകൊണ്ട അബുദാബി മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്‌സ് മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും സഹായകരമായ മികച്ച കൃതികളുടെ സൃഷ്ടാക്കളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ 1987 മുതലാണ് അവാര്‍ഡുകള്‍ നല്‍കിവരുന്നത്. 25000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News