ജനങ്ങള്‍ വികസനം ആഗ്രഹിക്കുമ്പോള്‍ അത് തടയാനും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുമാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യം; മുഖ്യമന്ത്രി

കേരളത്തിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുമ്പോള്‍ വികസനം തടയാനും സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കെ കെയിലില്‍ ജനങ്ങളുടെ മനോഭാവം എന്താണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് നേരിട്ട് അനുഭവപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

നാട് സന്തോഷിക്കുന്ന കാര്യങ്ങളില്‍ പ്രതിപക്ഷം സന്തോഷിക്കുന്നില്ലെന്ന് വ്യക്തമാകുന്നതാണ് വാര്‍ഷികാഘോഷ ചടങ്ങ് ബഹിഷ്‌കരിച്ച നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു രാഷ്ടീയമായ അപചയം തിരുത്താന്‍ ശ്രമിക്കേണ്ടതിന് പകരം സര്‍ക്കാരിനെ കുറ്റം ചുമത്തി സങ്കുചിത മനസ്സോടെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ റെയിലില്‍ പ്രധാനമന്ത്രി ആരോഗ്യകരമായ നിലപാട് എടുക്കുമ്പോള്‍ കേന്ദ്രമന്ത്രി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്രം സംസ്ഥാന വിഹിതം ഒന്നൊന്നായി വെട്ടിക്കുറക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എംപിമാര്‍ സംസ്ഥാനത്തിന് വേണ്ടി ശബ്ദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം മെഗാ എക്‌സിബിഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News