അങ്കമാലിയില്‍ കാറില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസ്; യുവതി അറസ്റ്റില്‍

അങ്കമാലിയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസില്‍ യുവതി അറസ്റ്റില്‍. കുട്ടനാട് സ്വദേശിനി സീമ ചാക്കോയാണ് അറസ്റ്റിലായത്. കഞ്ചാവ് ഏജന്റുമാരുമായി കച്ചവടം ഉറപ്പിക്കുന്നത് യുവതിയുടെ നേതൃത്വത്തിലാണെന്ന് പൊലീസ് പറഞ്ഞു.

അങ്കമാലി മറ്റൂരിലെ സ്വകാര്യ ഫ്‌ലാറ്റില്‍ താമസിക്കുന്ന കുട്ടനാട് സ്വദേശിനി സോണി എന്ന സീമ ചാക്കോയാണ് പൊലീസിന്റെ വലയിലായത്. കരയാംപറമ്പ് ഫ്‌ലാറ്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിലാണ് 40കാരിയുടെ അറസ്റ്റ്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറില്‍ നിന്ന് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നര കിലോയോളം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. ഇയാള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആന്ധ്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവതിയെ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

വിവിധ ഭാഷകള്‍ സംസാരിക്കാനറിയാവുന്ന ഇവര്‍ കഞ്ചാവ് വാങ്ങുന്നതിന് പലവട്ടം ആന്ധ്രയില്‍ പോയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കഞ്ചാവ് ഏജന്റുമാരുമായി കച്ചവടം ഉറപ്പിച്ചിരുന്നതും സീമയുടെ നേതൃത്വത്തിലാണ്. നെടുമ്പാശേരി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. അടുത്ത കാലത്ത് മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് റൂറല്‍ ജില്ലയില്‍ പിടിയിലാകുന്ന മൂന്നാമത്തെ വനിതയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here