സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവത്തിന് തുടക്കമായി

സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവത്തിന് നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തില്‍ കെപിഎസി ലളിത നഗറില്‍ തുടക്കമായി. എം മുകേഷ് എംഎല്‍എ നാടകോത്സവം ഉദ്ഘാടനം ചെയ്തു. മേയര്‍ പ്രസന്നാ ഏണസ്റ്റ് മുഖ്യാതിഥിയായി.അക്കാദമി വൈസ്ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷനായി.

സംസ്ഥാന സര്‍ക്കാറിന് വേണ്ടി അക്കാദമി നടപ്പിലാക്കുന്ന അമേച്വര്‍ നാടക സംഘങ്ങള്‍ക്കുള്ള 50 ലക്ഷം രൂപ ധനസഹായപദ്ധതിയുടെ ഭാഗമായാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.ചടങ്ങില്‍ കൗണ്‍സിലര്‍ എല്‍ സിന്ധുറാണി, നാടക-സിനിമ അഭിനേതാവ് ഇഎ രാജേന്ദ്രന്‍, ഫ്രാന്‍സിസ് ടി മാവേലിക്കര, പ്രകാശ് കലാകേന്ദ്രം പ്രസിഡണ്ട് എച്ച് രാജേഷ്, സെക്രട്ടറി മഹേഷ്‌മോഹന്‍ എന്നിവര്‍ സാംസാരിച്ചു.

നടന്‍ കൈനഗരി തങ്കരാജിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു യോഗം തുടങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരം നിരീക്ഷയുടെ ‘അന്ധിക’ എന്ന നാടകം അവതരിപ്പിച്ചു. തിങ്കളാഴ്ച രാത്രി 7ന് തിരുവനന്തപുരം അഭിനയയുടെ ‘മിനുക്ക്ശാല’ എന്ന നാടകം അവതരിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News