വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയെന്നതാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തം; കോടിയേരി

വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയെന്നതാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നവകേരളവും ഇടതുപക്ഷ സര്‍ക്കാരും എന്ന വിഷയത്തില്‍ പിണറായിയിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. നവകേരളം പടുത്തുയര്‍ത്താനായി ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കണം. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുകയെന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിലൂടെ ഒരു വൈജ്ഞാനിക സമ്പദ്ഘടന പടുത്തുയര്‍ത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സി പി ഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, മാത്യു ടി തോമസ്, കെ ശാന്തകുമാരി എം എല്‍ എ, എ എന്‍ ഷംസീര്‍ എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News