ഇ കെ നായനാരുടെ ജീവിതവും രാഷ്ട്രീയവും അടയാളപ്പെടുത്തുന്ന മ്യൂസിയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂരിലെ ഇ കെ നായനാർ മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.ബർണ്ണശ്ശേരിയിലെ ഇ കെ നായനാർ അക്കാദമിയിലാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ മ്യൂസിയം തുറന്നത്.

ദൃശ്യ ശ്രവ്യ ഡിജിറ്റൽ സൗകര്യങ്ങൾ സമന്വയിപ്പിച്ചാണ് ഇ കെ നായനാർ മ്യൂസിയം സജ്ജീകരിച്ചത്.ജനനായകൻ ഇ കെ നായനാരുടെ ജീവിതവും രാഷ്ട്രീയവും അടയാളപ്പെടുത്തുന്നതാണ് മ്യൂസിയത്തിലെ ഇ കെ നായനാർ ഗാലറി.മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം നാടിന് സമർപ്പിച്ചു.

നായനാരുടെ ജീവിതവും കാലവും ചുമർ ചിത്രം,നായനാരുടെ പുസ്തകങ്ങളെ അടുത്തറിയാനുള്ള ഇന്ററാക്ടീവ് ടച്ച് സ്ക്രീൻ,മുഖ്യമന്ത്രിയോട് ചോദിക്കാം പരിപാടിയുടെ വീഡിയോകൾ,വായനാമുറിയുടെ പുനരാവിഷ്കാരം,ഹോളോഗ്രാം പ്രൊജക്ഷൻ,ഓറിയന്റേഷൻ തീയേറ്റർ തുടങ്ങിയവ മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.നായനാർ ഉപയോഗിച്ച വസ്തുക്കളും ഓർമ്മശേഷിപ്പുകളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജൻ,എം വി ഗോവിന്ദൻ മാസ്റ്റർ, പി കെ ശ്രീമതി ടീച്ചർ ,കെ കെ ശൈലജ ടീച്ചർ,ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഇ കെ നായനാരുടെ പത്‌നി ശാരദ ടീച്ചർ ഉൾപ്പെടെ കുടുംബാംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News