ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 100 കടന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാര്‍ച്ച് 21 മുതല്‍ ആരംഭിച്ച വിലവര്‍ദ്ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസല്‍ 42 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍വില 100 കടന്നു. 100.28 പൈസയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസല്‍ വില. പെട്രോളിനാകട്ടെ 113.33 പൈസയും.

രണ്ടാഴ്ച കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 15 പൈസയുടെയും ഡീസല്‍ 8 രൂപ 84 പൈസയും വര്‍ദ്ധിച്ചു. ഇതോടെ എല്ലാ മേഖലകളിലും വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യത്തിലെത്തിക്കഴിഞ്ഞു. ഇന്ധനവിലയുടെയും പാചക വാതകത്തിന്റെയും സര്‍ചാര്‍ജും സെസും വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹ നടപടി തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുത്തനെ താഴ്ന്നിട്ടും എണ്ണക്കമ്പനികള്‍ ഇന്ധനവില കുറയ്ക്കുന്നില്ല.

ഒരാഴ്ച കൊണ്ട് 13 ശതമാനമാണ് ക്രൂഡ് ഓയില്‍ വിലയിടിഞ്ഞത്. ബാരലിന് 98 ഡോളറിലേക്കാണ് കൂപ്പ് കുത്തിയത്. മാര്‍ച്ച് 31ന് 107 ഡോളറും കഴിഞ്ഞ മാസം 127 ഡോളര്‍ വരെ ഉയര്‍ന്ന ക്രൂഡ് ഓയില്‍വിലയാണ് താഴ്ന്നിരിക്കുന്നത്. എന്നിട്ടും ഇന്ധനവില കുറച്ച് ജനങ്ങളില്‍ ആശ്വാസം എത്തിക്കാതെ ജനജീവിതം നട്ടംതിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യവ്യാപക പ്രതിഷേധം ഉയരുമ്പോഴും വരുംദിവസങ്ങളിലും ദിനംപ്രതിയുളള വിലവര്‍ദ്ധനവ് തുടരുമെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News