കണ്ണൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി പാര്‍ട്ടി കോണ്‍ഗ്രസ് വിളംബര ജാഥ

കണ്ണൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി പാര്‍ട്ടി കോണ്‍ഗ്രസ് വിളംബര ജാഥ. ആയോധന കലകളും വാദ്യമേളങ്ങളുമെല്ലാമായി ആഘോഷ ഭരിതമായിരുന്നു വിളബര ജാഥ. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിക്ക് പേരാണ് ജാഥയില്‍ അണിനിരന്നത്.

കണ്ണൂരിന്റെ ഹൃദയത്തില്‍ ചെങ്കടല്‍ തീര്‍ത്താണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിളബര ജാഥ കടന്നുപോയത്. വര്‍ണശബളമായ ഘോഷയാത്രയ്ക്ക് ആയോധന കലകളും വാദ്യമേളങ്ങളും മാറ്റുകൂട്ടി.

നഗരമധ്യം ആയോധന കലകള്‍ക്ക് വേദിയായതോടെ കാഴ്ചക്കാര്‍ക്കും കൗതുകമായി. കണ്ണൂര്‍ പ്രഭാത് ജംഗ്ഷനില്‍ നിന്നാരംഭിച്ച വിളബര ജാഥ സ്റ്റേഡിയം കോര്‍ണറിലാണ് അവസാനിച്ചത്.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിക്ക് പേരാണ് ജാഥയില്‍ അണിനിരന്നത്. സിപിഐ എം സംസ്ഥാന ജില്ലാ നേതാക്കള്‍ ജാഥക്ക് നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News