സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; കൊടിമര ജാഥ കയ്യൂരില്‍ നിന്ന് ഇന്ന് പ്രയാണമാരംഭിക്കും

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതു സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ കയ്യൂരില്‍ നിന്ന് ഇന്ന് വൈകുന്നേരം പ്രയാണമാരംഭിക്കും. സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും.

കയ്യൂര്‍ സഖാക്കളുടെ ധീരസ്മരണകളിരമ്പുന്ന മണ്ണില്‍ നിന്നാണ് പൊതു സമ്മേളന നഗരിയായ എകെജി നഗറിലേക്കുള്ള കൊടിമരമെത്തിക്കുന്നത്. 11 മീറ്റര്‍ നീളത്തിലുള്ള തേക്ക് മരത്തിലാണ് കൊടിമരമൊരുക്കിയത്.

കയ്യൂര്‍, കരിവെള്ളൂര്‍, മുനയന്‍ കുന്ന്, പുന്നപ്ര വയലാര്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ട ചരിത്രത്തിന്റെ ശില്‍പാവിഷ്‌ക്കാരം കൊടിമരത്തിലൊരുക്കിയിട്ടുണ്ട്. ശില്‍പി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് കൊടിമരമൊരുക്കിയത്.

സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍ ജാഥാ ക്യാപ്റ്റനും സംസ്ഥാന കമ്മറ്റി അംഗം കെ പി സതീശ് ചന്ദ്രന്‍ മാനേജരുമാണ്. രക്തസാക്ഷി സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍ കൊടിമരം കൈമാറും.

ചൊവ്വാഴ്ച രാവിലെ കരിവെള്ളൂരില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലേക്ക് കൊടിമര ജാഥയെ സ്വീകരിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം പൊതു സമ്മേളന നഗരിയായ എകെജി നഗറിലെത്തിച്ച് കൊടിമരം സ്ഥാപിച്ച് ചെങ്കൊടിയുയര്‍ത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News