
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി കരുണാകരന്റെ അനുഭവങ്ങള്‍ ഓര്‍മകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി സംസ്ഥാന കമ്മറ്റി അംഗം കെ.പി.സതീഷ് ചന്ദ്രന് പുസ്തകം കൈമാറി. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ എം എ ബേബി പ്രഭാഷണം നടത്തി.
ഇ പി.രാജഗോപാലന്‍ പുസ്തകം പരിചയപെടുത്തി. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍, എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here