നിങ്ങളീ ലോകത്തെ കേള്‍ക്കേണ്ടെന്ന വിധിയെ പാര്‍വതിയും ലക്ഷ്മിയും തിരുത്തി; ലോകം മുഴുവന്‍ അവരെ കേള്‍ക്കുന്നു

പരിമിതികള്‍ ജീവിത ലക്ഷ്യത്തെ ബാധിക്കില്ല എന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം തിരുമല സ്വദേശികളായ ലക്ഷ്മിയും പാര്‍വ്വതിയും. ജന്മനാ കേള്‍വി പരിമതിയുള്ള ഇവര്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വീസസ് വിജയികളാണ്. കഠിനാദ്ധ്വാനത്തിലൂടെ മക്കള്‍ നേടിയ വിജയത്തില്‍ അമ്മ സീതയ്ക്ക് അഭിമാനവും.

ജന്മനാ കേള്‍വി എന്നത് ലക്ഷ്മിക്കും പാര്‍വ്വതിക്കും അന്യമായ ലോകമാണ്.അമ്മ സീതയ്ക്കും ഭാഗികമായേ കേൾവിശക്തിയുള്ളൂ. ഇവരുടെ മൂത്ത സഹോദരൻ വിഷ്ണു പിറന്നതും കേൾവി ശക്തി ഇല്ലാതെയാണ്.വിഷ്ണുവിന്റെ കേൾവിത്തകരാറ് നേരത്തേ കണ്ടുപിടിക്കാത്തതിനാൽ ചികിത്സ ലഭിച്ചില്ല. എന്നാൽ പെൺമക്കൾക്ക് ഈ വിധി ഉണ്ടാകാതിരിക്കാൻ സീത ഇവരെ കുഞ്ഞുനാളിൽ നിഷിലെത്തിച്ചത് വഴിത്തിരിവായി.അവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കി വളര്‍ത്തി.

തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിം​ഗ് (നിഷ് -NISH) ആണിവരെ വളർത്തിയത്. 1998ൽ, ഒരു വയസ്സും ആറു മാസവുമുള്ളപ്പോൾ ഇരുവരും നിഷിലെത്തി.മൂന്നു കൊല്ലവും ഏഴു മാസവുമെടുത്ത ‘നിഷി’ലെ പരിശീലനം പാർവ്വതിയെയും ലക്ഷ്മിയെയും മറ്റെല്ലാ കുട്ടികളുടെയും നിലയിലെത്തിച്ചു. കണ്ണശ്ശ മിഷൻ സ്‌കൂളിലും തുടർന്ന് തിരുമല അബ്രഹാം സ്മാരക സ്കൂളിലും മറ്റ് കുട്ടികൾക്കൊപ്പം തന്നെ ഇരുവരും പഠിച്ചു. 2019ൽ തിരുവനന്തപുരം സിഇടിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദവും 2021ൽ പിജിയും സ്വന്തമാക്കി. ജലവിഭവ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറാണ് ലക്ഷ്മി. പാർവ്വതി അടുത്തിടെ കേന്ദ്ര പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ എഞ്ചിനീയറായി നിയമിതയായിരുന്നു.

 ആ അമ്മയുടെ പോരാട്ടം വെറുതെയായില്ല. അമ്മ നല്‍കിയ ആത്മവിശ്വാസത്തില്‍ അവര്‍ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോയി. ഇപ്പോള്‍ എത്തി നിര്‍ക്കുന്നത് ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വീസസില്‍ 74ഉം 75 ഉം റാങ്കിലാണ്. ഒരു പരിശലനത്തിനും പോയിട്ടല്ല ഇവര്‍ ഈ നേട്ടം കൈവരിച്ചത്. സ്വന്തം പ്രയത്‌നത്താല്‍ നേടിയ നേട്ടമാണിതെന്ന് പാര്‍വതി പറയുന്നു.

പരിമിതികള്‍ ഒന്നിനും തടസമല്ല എന്നതാണ് ലക്ഷ്മിക്കും പറയാനുള്ളത്. തങ്ങളുടെ ജിവിത ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും ലക്ഷ്മി പങ്കുവച്ചു.

മക്കളുടെ കഠിനാദ്ധ്വാനം അതാണ് ഈ നേട്ടത്തിന് കാരണമെന്ന് അമ്മ സീത പറയുന്നു. ലക്ഷ്മിയും പാര്‍വ്വതിയും എന്നും അഭിമാനമാണ് ഈ അമ്മയ്ക്ക്

ലക്ഷ്മിക്കും തിരുവനന്തപുരത്തും പാര്‍വ്വതിക്കും കോട്ടയത്തും നിലവില്‍ ജോലിയുണ്ട്. അതിനിടയില്‍ കൂടിയാണ് അവര്‍ ഐ എ എസ്സിന് വേണ്ടി തയ്യാറെടുത്തതും അത് നേടിയതും. നിലവില്‍ സ്പീച്ച് തറാപ്പിലിയൂടെ അവര്‍ സംസാരത്തിന്റെ ലോകത്ത് പിച്ചവയ്ക്കുകയാണ്. ലക്ഷ്മിയുടെയും പാര്‍വതിയുടെയും ചെറിയ വാക്കുകള്‍ തന്നെ വലിയ സന്തോഷമാണ് നല്‍കുന്നത്. ഇവരുടെ നേട്ടത്തില്‍ നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമാണ് തിരുമലയിലെ ശ്രീവൈകുണ്ഡത്തിലേക്കെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News