ഖത്തര്‍ ലോകകപ്പ്; ‘ഹയ്യ ഹയ്യ’ ഏറ്റെടുത്ത് ആരാധകലോകം

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഹയ്യ ഹയ്യ ‘ ഇതിനകം തന്നെ ആരാധക ലോകം ഏറ്റെടുത്തു കഴിഞ്ഞു. കാല്‍പന്ത് കളിയുടെ ദൃശ്യ ഭംഗിയും സംഗീതത്തിന്റെ ദ്രുതതാളവുമായാണ് ഗാനം ഒരുക്കിയിട്ടുള്ളത്.

മികവോടെ ഒരുമിച്ച് എന്നാണ് ‘ഹയ്യ ഹയ്യ’ യുടെ ആശയം.അറേബ്യന്‍ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ ഹയ്യാ ഹയ്യാ എന്ന വാക്കുകള്‍ പ്രദര്‍ശിപ്പിച്ചാണ് ഗാന വീഡിയോ ആരംഭിക്കുന്നത്.

അമേരിക്കന്‍ -ആഫ്രിക്കന്‍ – മധ്യേഷ്യന്‍ സംഗീത മിശ്രിതത്തിലൂടെ എങ്ങനെ സംഗീതത്തിനും ഫുട്‌ബോളിനും ലോകത്തെ ഒന്നിപ്പിക്കാന്‍ കഴിയുമെന്നാണ് ഇത്തവണത്തെ ഗാനത്തിലൂടെ ഫിഫ ഉദ്ദേശിക്കുന്നത്. അമേരിക്കന്‍ സ്റ്റാറായ ട്രിനിഡാഡ് കാര്‍ഡോണ, ആഫ്രോ ബീറ്റ്‌സ് ഐക്കണ്‍ – ഡേവിഡോ, ഖത്തറിലെ ജനപ്രിയ സംഗീതജ്ഞ ഐഷ എന്നിവര്‍ ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്.

3 മിനുട്ട് 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആദ്യമെത്തുന്നത് ആരാധകരെ കണ്ണീരിലാഴ്ത്തി ഒരു വര്‍ഷം മുമ്പ് വിട പറഞ്ഞ അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണയാണ്. കഴിഞ്ഞ ലോകകപ്പുകളിലെ സംഭവ ബഹുലമായ നിമിഷങ്ങള്‍,അറബ് സംസ്‌കാരം തെളിയിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടെ മികവാര്‍ന്ന ദൃശ്യങ്ങളാല്‍ സമ്പന്നമാണ് ഈ ഗാനാവിഷ്‌കാരം. ഫിഫ യൂട്യൂബ് ചാനല്‍ , ടിക് ടിക് ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവച്ച ഗാനം ഇതിനകം തന്നെ ആരാധകലോകം ഏറ്റെടുത്തു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here