അടിപൊളി മട്ടനും കപ്പയും ഉലത്തിയത് ഒരു പ്ലേറ്റ് എടുക്കട്ടെ?

ആവശ്യമായ സാധനങ്ങള്‍

കപ്പ – അരക്കിലോ

ആട്ടിറച്ചി – മുക്കാല്‍ കിലോ

തക്കാളി – കാല്‍കിലോ

സവാള – കാല്‍കിലോ

പച്ചമുളക് – 25 ഗ്രാം

മല്ലിപ്പൊടി – 6 ടേബിള്‍ സ്പൂണ്‍

മുളകുപൊടി – 2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍

കുരുമുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍

ഇഞ്ചി – 25ഗ്രാം

വെളുത്തുളളി – 15 ഗ്രാം

കറുവാപ്പട്ട – 4 എണ്ണം

ഗ്രാമ്പൂ – 8

ഏലയ്ക്ക – 4

കറിവേപ്പില – 4 തണ്ട്

വെളിച്ചെണ്ണ – 50 മില്ലി

ഉപ്പ് – പാകത്തിന്

ഉണ്ടാക്കുന്ന വിധം

കപ്പ കഴുകി ചെറിയ കഷണങ്ങളാക്കി ഉപ്പിട്ടു വേവിക്കുക. ഉളളിയും പച്ചമുളകും അരിഞ്ഞ് എണ്ണയില്‍ നന്നായി വഴറ്റുക. തവിട്ടുനിറമാകുമ്പോള്‍ ഇതിലേക്ക് മസാലപ്പൊടികള്‍ എല്ലാം ചേര്‍ത്ത് രണ്ട് മിനിറ്റ് നന്നായി വഴറ്റിയെടുക്കുക. ഇനി ഇഞ്ചി-വെളുത്തുളളി ചതച്ചതും കരുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് കഷണങ്ങളാക്കിയ ആട്ടിറച്ചി ഇട്ട് നന്നായി ഇളക്കുക. ഇതിനെ ഒരു കുക്കറില്‍ മൂന്ന് കപ്പ് വെളളവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കണം. അരിഞ്ഞ തക്കാളിയും ശേഷിക്കുന്ന എണ്ണയും വെന്ത ഇറച്ചിയിലേക്ക് ചേര്‍ത്ത് ഒന്നുകൂടി വേവിച്ച ശേഷം നേരത്തെ തയ്യാറാക്കിവെച്ച കപ്പ ചേര്‍ത്തിളക്കി എടുക്കണം. ചൂടോടെ ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here